വസ്ത്രങ്ങൾ സൂക്ഷിച്ച ബാഗിനെ വക്രീകരിച്ച് ആരോപണമുന്നയിക്കുന്നു; കള്ളപ്പണ ആരോപണം നിഷേധിച്ച് ഫെന്നി നൈനാൻ
Thursday, November 7, 2024 6:39 AM IST
തിരുവനന്തപുരം: പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ പ്രതികരണവുമായി കെഎസ്യു നേതാവ് ഫെന്നി നൈനാൻ. വസ്ത്രങ്ങൾ സൂക്ഷിച്ച ബാഗിനെ വക്രീകരിച്ചാണ് ആരോപണമുന്നയിക്കുന്നതെന്ന് ഫെന്നി വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവുമധികം താമസിച്ചത് കെപിഎം ഹോട്ടലിലാണ്. തെരഞ്ഞെടുപ്പ് ചുമതലയുളള കെഎസ്യു ഭാരവാഹിയാണ് താനെന്നും വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഫെന്നി വ്യക്തമാക്കി.
സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കെപിഎം ഹോട്ടലിൽ കെഎസ്യു നേതാവ് ഫെന്നി നൈനാൻ നീല ട്രോളി ബാഗുമായി നടന്ന് പോകുന്ന സിസിടിവി ദൃശ്യങ്ങൾ സിപിഎം പുറത്തുവിട്ടിരുന്നു.
ഹോട്ടലിലെ ചൊവ്വാഴ്ചത്തെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. കള്ളപ്പണം കൊണ്ടുവന്നുവെന്ന ആരോപണം തെളിയിക്കാൻ തെളിവുകൾ പുറത്തുവിടുമെന്ന് നേരത്തെ സിപിഎം പറഞ്ഞിരുന്നു. എന്നാൽ ബാഗിൽ പണമാണോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.