സൽമാൻ ഖാന് വധഭീഷണി; ഒരാൾ കൂടി അറസ്റ്റിൽ
Thursday, November 7, 2024 4:08 AM IST
ഹാവേരി: ബോളിവുഡ് നടൻ സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഒരാൾകൂടി അറസ്റ്റിൽ. രാജസ്ഥാനിലെ ജലോർ സ്വദേശിയായ വിക്രം എന്നറിയപ്പെടുന്ന ഭിഖ റാം (32)ആണ് കർണാകയിലെ ഹാവേരിയിൽ അറസ്റ്റിലായത്. ഇയാളെ മഹാരാഷ്ട്ര പോലീസിന് കൈമാറി.
മഹാരാഷ്ട്ര എടിഎസിൽ (ആന്റി ടെററിസം സ്ക്വാഡ്) നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹാവേരി ടൗണിൽ വച്ച് ഒരാളെ പിടികൂടി അവർക്ക് കൈമാറിയതായി ഹവേരി പോലീസ് സൂപ്രണ്ട് അൻഷു കുമാർ പിടിഐയോട് പറഞ്ഞു.
പ്രതികൾ ഹാവേരിയിലേക്ക് പോകുന്നതിന് മുമ്പ് കർണാടകയിലെ വിവിധ സ്ഥലങ്ങളിൽ താമസിച്ചിരുന്നതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. നിർമാണ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന ഇയാൾ ഗൗഡർ ഓനിയിലെ വാടക മുറിയിലാണ് താമസിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.