ന്യൂ​ഡ​ല്‍​ഹി: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്നേ​റു​ന്ന ഡോ​ണ​ള്‍​ഡ് ട്രം​പി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. "ചരിത്ര വിജയത്തിൽ ഹൃ​ദ്യ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ സു​ഹൃ​ത്തെ' എ​ന്നാ​ണ് അ​ദ്ദേ​ഹം എ​ക്‌​സി​ല്‍ കു​റി​ച്ച​ത്. ഇ​ന്ത്യ - അ​മേ​രി​ക്ക ബ​ന്ധം കൂ​ടു​ത​ല്‍ ദൃ​ഢ​മാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യും ന​രേ​ന്ദ്ര മോ​ദി പ​ങ്കു​വെ​ച്ചു.

ഇ​രു​രാ​ജ്യ​ത്തേ​യും ജ​ന​ങ്ങ​ളു​ടെ പു​രോ​ഗ​തി, സ​മാ​ധാ​നം, സ്ഥി​ര​ത​യും ല​ക്ഷ്യ​മി​ട്ട് പ്ര​വ​ര്‍​ത്തി​ക്കാ​മെ​ന്നും ഇ​രു രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള പ​ങ്കാ​ളി​ത്തം കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കുറിച്ചു. ട്രം​പി​നൊ​പ്പ​മു​ള്ള നി​ര​വ​ധി ചി​ത്ര​ങ്ങ​ളും മോ​ദി എ​ക്‌​സി​ല്‍ പ​ങ്കു​വ​ച്ചു.

പ്രസിഡന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മി​ക​ച്ച​പ്ര​ക​ട​ന​മാ​ണ് ട്രം​പ് കാ​ഴ്ച​വെ​ച്ച​ത്. ഫ്ലോ​റി​ഡ​യി​ല്‍ ത​ന്‍റെ അ​നു​യാ​യി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ട്രം​പ് "ഇ​ത് അ​മേ​രി​ക്ക​ന്‍ ജ​ന​ത​യു​ടെ മ​ഹ​ത്താ​യ വി​ജ​യ​മാ​ണ്' എ​ന്നാ​ണ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

വി​ജ​യം ഔദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും വി​ജ​യി​ച്ച​താ​യി സ്വ​യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ട്രം​പി​ന്‍റെ പ്ര​സം​ഗം. അ​മേ​രി​ക്ക​യു​ടെ 47-ാം പ്ര​സി​ഡന്‍റാ​യി താ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു എ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​ങ്ങി നി​റ​ഞ്ഞ വേ​ദി​യി​ല്‍ ഹ​ര്‍​ഷാ​ര​വ​ത്തോ​ടെ​യാ​ണ് അ​ണി​ക​ള്‍ ട്രം​പി​നെ സ്വാ​ഗ​തം ചെ​യ്ത​ത്.