തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി ക്രി​ക്ക​റ്റി​ല്‍ കേ​ര​ള​ത്തി​നെ​തി​രെ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ന് ബാ​റ്റിം​ഗ് ത​ക​ര്‍​ച്ച. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഉ​ത്ത​ര്‍​പ്ര​ദേ​ശ് 162 റ​ൺ​സി​നു പു​റ​ത്താ​യി. കേ​ര​ള​ത്തി​നാ​യി അ​ഞ്ചു​വി​ക്ക​റ്റ് പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ജ​ല​ജ് സ​ക്സേ​ന​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശി​നെ ക​റ​ക്കി​വീ​ഴ്ത്തി​യ​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലി​റ​ങ്ങി​യ ഉ​ത്ത​ര്‍​പ്ര​ദേ​ശി​നു​വേ​ണ്ടി ക്യാ​പ്റ്റ​ൻ ആ​ര്യ​ൻ ജു​യാ​ലും മാ​ധ​വ് കൗ​ശി​ക്കും ചേ​ര്‍​ന്ന് ക​രു​ത​ലോ​ടെ​യാ​ണ് ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച​ത്. ഇ​രു​വ​രും ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ 29 റ​ൺ​സ് ചേ​ർ​ത്തു.

എ​ന്നാ​ൽ ആ​ര്യ​ൻ ജു​യാ​ലി​നെ (23) ബൗ​ള്‍​ഡാ​ക്കി ജ​ല​ജ് സ​ക്സേ​ന കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ പ്രി​യം ഗാ​ര്‍​ഗി​നെ (ഒ​ന്ന്) കെ.​എം. ആ​സി​ഫ് വീ​ഴ്ത്തി​യ​തോ​ടെ ര​ണ്ടി​ന് 30 റ​ൺ​സെ​ന്ന നി​ല​യി​ലാ​യി സ​ന്ദ​ർ​ശ​ക​ർ.

പി​ന്നീ​ട് ക്രീ​സി​ൽ ഒ​ന്നി​ച്ച മാ​ധ​വ് കൗ​ശി​ക്കും നീ​തീ​ഷ് റാ​ണ​യും ചേ​ര്‍​ന്ന് ഉ​ത്ത​ർ​പ്ര​ദേ​ശി​നെ 50 ക​ട​ത്തി. എ​ന്നാ​ൽ കൗ​ശി​ക്കി​നെ (13) മു​ഹ​മ്മ​ദ് അ​സ​റു​ദ്ദീ​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച ജ​ല​ജ് സ​ക്സേ​ന വീ​ണ്ടും കേ​ര​ള​ത്തി​ന് ബ്രേ​ക്ക്ത്രൂ സ​മ്മാ​നി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ സ​മീ​ര്‍ റി​സ്‌​വി​യെ (ഒ​ന്ന്) ബേ​സി​ല്‍ ത​മ്പി സ്വ​ന്തം പ​ന്തി​ൽ പി​ടി​കൂ​ടി പു​റ​ത്താ​ക്കി​യ​തോ​ടെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് നാ​ലി​ന് 58 റ​ൺ​സ് എ​ന്ന നി​ല​യി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യി.

ഇ​തോ​ടെ ക​രു​ത​ലോ​ടെ ബാ​റ്റ് വീ​ശി​യ നി​തീ​ഷ് റാ​ണ- സി​ദ്ധാ​ർ​ഥ് യാ​ദ​വ് സ​ഖ്യം സ്കോ​ർ മു​ന്നോ​ട്ടു ച​ലി​പ്പി​ച്ചു. ഇ​രു​വ​രും 23 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ, ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു തൊ​ട്ടു​മു​മ്പ് സി​ദ്ധാ​ർ​ഥ് യാ​ദ​വി​നെ (19) ജ​ല​ജ് സ​ക്സേ​ന വി​ക്ക​റ്റി​നു മു​ന്നി​ൽ കു​ടു​ക്കി. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം അ​ഞ്ചു റ​ൺ​സ് മാ​ത്രം കൂ​ട്ടി​ച്ചേ​ർ​ക്ക​വേ നി​തീ​ഷ് റാ​ണ​യെ​യും (25) സ​ക്സേ​ന മ​ട​ക്കി​യ​തോ​ടെ ആ​റി​ന് 86 റ​ൺ​സെ​ന്ന ദ​യ​നീ​യാ​വ​സ്ഥ​യി​ലാ​യി സ​ന്ദ​ർ​ശ​ക​ർ.

തു​ട​ർ​ന്ന് സൗ​ര​ഭ് കു​മാ​റി​നെ കൂ​ട്ടു​പി​ടി​ച്ച് പി​യൂ​ഷ് ചൗ​ള ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന് സ്കോ​ർ നൂ​റു​ക​ട​ത്തി. എ​ന്നാ​ൽ 108 റ​ൺ​സി​ൽ നി​ല്ക്കെ ചൗ​ള​യെ (10) പു​റ​ത്താ​ക്കി സ​ക്സേ​ന അ​ഞ്ചു​വി​ക്ക​റ്റ് നേ​ട്ടം ആ​ഘോ​ഷി​ച്ചു. പി​ന്നാ​ലെ സ്കോ​ർ 129ൽ ​സൗ​ര​ഭ് കു​മാ​റി​നെ (19) ബാ​ബ അ​പ​രാ​ജി​തും ശി​വം മാ​വി​യെ (13) ബേ​സി​ൽ ത​മ്പി​യും പു​റ​ത്താ​ക്കി.

അ​വ​സാ​ന വി​ക്ക​റ്റി​ൽ ശി​വം ശ​ർ​മ​യും (30) ആ​ഖി​ബ് ഖാ​നും ചേ​ർ​ന്ന് സ്കോ​ർ 150 ക​ട​ത്തി. ഒ​ടു​വി​ൽ ശി​വം ശ​ർ​മ​യെ സ​ൽ​മാ​ൻ നി​സാ​റി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ച ആ​ദി​ത്യ സ​ർ​വാ​തെ ഉ​ത്ത​ർ​പ്ര​ദേ​ശി​ന്‍റെ വി​ക്ക​റ്റ് വീ​ഴ്ച പൂ​ർ​ത്തി​യാ​ക്കി. മൂ​ന്നു റ​ൺ​സു​മാ​യി ആ​ഖി​ബ് ഖാ​ൻ പു​റ​ത്താ​കാ​തെ നി​ന്നു.

കേ​ര​ള​ത്തി​നാ​യി 17 ഓ​വ​റി​ൽ 56 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി​യാ​ണ് ജ​ല​ജ് സ​ക്സേ​ന​യു​ടെ അ​ഞ്ചു​വി​ക്ക​റ്റ് നേ​ട്ടം. ബേ​സി​ൽ ത​മ്പി ര​ണ്ടും ആ​ദി​ത്യ സ​ർ​വാ​തെ, കെ.​എം. ആ​സി​ഫ്, ബാ​ബാ അ​പ​രാ​ജി​ത് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​വും വീ​ഴ്ത്തി.