പാ​ല​ക്കാ​ട്: പോ​ലീ​സ് റെ​യ്ഡ് ആ​ളു​ക​ളെ കൂ​ട്ടി കോ​ണ്‍​ഗ്ര​സ് അ​ട്ടി​മ​റി​ച്ചു​വെ​ന്നും അ​ങ്ങേ​യ​റ്റം ദു​രൂ​ഹ​വും സം​ശ​യാ​സ്പ​ദ​വു​മാ​ണി​തെ​ന്നും മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ആ​രോ​പി​ച്ചു.

എ​ല്ലാ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ​യും മു​റി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് എ​ന്‍റെ വാ​ഹ​നം പോ​ലും പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്.​എ​ന്തി​നാ​ണ് പ​രി​ശോ​ധ​ന​യെ ഇ​ത്ര വ​ലി​യ പു​കി​ലാ​യി കാ​ണു​ന്ന​ത്? അ​ത് സ്വ​ഭാ​വി​ക​മാ​യ കാ​ര്യ​മാ​ണ്. എ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യാ​യി​ട്ടും വ​സ്തു​ത​ക​ൾ വ​ക്രീ​ക​രി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് കാ​ണു​ന്ന​തെന്നും രാജേഷ് ആരോപിച്ചു.

​ര​ണ്ടു നേ​താ​ക്ക​ളു​ടെ മു​റി​യി​ൽ മാ​ത്ര​മ​ല്ല പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ മു​റി​യി​ലാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അ​വി​ടെ എ​ത്തി​യി​രു​ന്നു. വ​നി​താ പോ​ലീ​സ് എ​ത്തി​യ​ശേ​ഷ​മാ​ണ് പ​രി​ശോ​ധന ന​ട​ത്തി​യ​തെ​ന്നും കാ​ര്യ​ങ്ങ​ൾ വ​ള​ച്ചൊ​ടി​ക്ക​രു​തെ​ന്നും എം.​ബി. രാ​ജേ​ഷ് പ​റ​ഞ്ഞു.