കൊ​ച്ചി: ചേ​ല​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തു. ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് ചേ​ല​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​ൻ​വ​റും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് ഡോ​ക്ട​ർ​മാ​ര​ട​ക്കം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്തെ​ന്ന ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30നാ​ണ്‌ അ​ൻ​വ​റും കോ​ൺ​ഗ്ര​സ്‌ വി​മ​ത സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. സു​ധീ​റും പ്ര​വ​ർ​ത്ത​ക​രും താ​ലൂ​ക്ക്‌ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​ത്‌. പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​ക്കെ​തി​രെ ആ​ശു​പ​ത്രി സം​ര​ക്ഷ​ണ നി​യ​മ​മ​നു​സ​രി​ച്ച് കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് ഐ​എം​എ​യും നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.