നീലേശ്വരം വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലുലക്ഷം വീതം നല്‍കും
Wednesday, November 6, 2024 12:18 PM IST
കാസർഗോഡ്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ നാലുലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഇന്നുചേർന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
നാലു പേരാണ് അപകടത്തിൽ ഇതുവരെ മരിച്ചത്. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38), ചോയ്യങ്കോട് കിണാവൂര്‍ സ്വദേശികളായ കെ. രതീഷ് (32), സന്ദീപ് (38) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
നൂറിലേറെ പേർ അപകടത്തില്‍ പൊള്ളലേറ്റ് ഇപ്പോഴും ചികിത്സയിലാണ്. മുപ്പതോളം പേര് വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.