തി​രു​വ​ന​ന്ത​പു​രം: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ ഉ​യ​ർ​ന്നു​വ​ന്ന വി​വാ​ദ​ങ്ങ​ളി​ൽ ക​ണ്ണൂ​ർ ക​ള​ക്ട​ർ അ​രു​ൺ കെ.​വി​ജ​യ​ന് പി​ന്തു​ണ​യു​മാ​യി ഐ​എ​എ​സ് അ​സോ​സി​യേ​ഷ​ൻ. ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ക​ള​ക്ട​റെ ക്രൂ​ശി​ക്ക​രു​ത്.

അ​ന്വേ​ഷ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ക​ള​ക്ട​ർ ന​ൽ​കു​ന്നു​ണ്ടെ​ന്നും ഐ​എ​എ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ വേ​ർ​പാ​ടി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും ദുഃ​ഖി​ത​രാ​യ കു​ടും​ബ​ത്തെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്നു​വെ​ന്നും അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തി​നെ സം​ബ​ന്ധി​ച്ച് റ​വ​ന്യൂ വ​കു​പ്പും പോ​ലീ​സും അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ എ​ല്ലാം വെ​ളി​പ്പെ​ടു​മെ​ന്നു വി​ശ്വ​സി​ക്കു​ന്ന​താ​യും ഐ​എ​എ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. പൊ​തു​സ​മൂ​ഹ​ത്തി​ൽ ക​ള​ക്ട​ർ​ക്കെ​തി​രെ അ​നാ​വ​ശ്യ​മാ​യ​തും വ്യ​ക്തി​പ​ര​വു​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണ്.

അ​ന്വേ​ഷ​ണം ന​ട​ക്കു​മ്പോ​ൾ മു​ൻ​വി​ധി​യോ​ടെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തു​ന്നു. ക​ള​ക്ട​ർ അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ ന​ൽ​കു​ന്നു​ണ്ടെ​ന്നും അ​സോ​സി​യേ​ഷ​ൻ വ്യ​ക്ത​മാ​ക്കി. ‍‍