മും​ബൈ: ഇ​നി ഒ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി എ​ന്‍​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ര്‍. ബ​രാ​മ​തി​യി​ൽ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ലാ​ണ് പ​വാ​ര്‍ വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച​ത്. പു​തു​ത​ല​മു​റ​യ്ക്കാ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി മു​മ്പോ​ട്ട് പോ​കും. എ​ന്നാ​ൽ രാ​ജ്യ​സ​ഭ​യി​ൽ ഉ​ണ്ടാ​കും.

ഒ​ന്ന​ര​വ​ർ​ഷ​ത്തോ​ളം കാ​ലാ​വ​ധി ഇ​നി​യും ബാ​ക്കി​യു​ണ്ട്. അ​തി​നു ശേ​ഷം രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പോ​ക​ണോ വേ​ണ്ട​യോ എ​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​തി​നാ​ല് ത​വ​ണ ത​വ​ണ മ​ത്സ​രി​ച്ചു. ഒ​രി​ക്ക​ൽ പോ​ലും നി​ങ്ങ​ളെ​ന്നെ തി​രി​കെ വീ​ട്ടി​ലേ​ക്ക് അ​യ​ച്ചി​ട്ടി​ല്ല. ഓ​രോ പ്രാ​വ​ശ്യ​വും നി​ങ്ങ​ളെ​ന്നെ തെ​ര​ഞ്ഞെ​ടു​ത്തു.

പ​ക്ഷെ ഇ​പ്പോ​ൾ എ​നി​ക്കെ​വി​ടെ​യെ​ങ്കി​ലും ഇ​ത് അ​വ​സാ​നി​പ്പി​ക്ക​ണം. എ​ന്നാ​ൽ അ​തു​കൊ​ണ്ട് അ​ർ​ത്ഥ​മാ​ക്കു​ന്ന​ത് പൊ​തു​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കും എ​ന്ന​ല്ല. എ​നി​ക്ക് അ​അ​ധി​കാ​രം വേ​ണ്ട. ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1999ലാ​ണ് കോ​ണ്‍​ഗ്ര​സ് വി​ട്ട് ശ​ര​ദ് പ​വാ​ര്‍ എ​ന്‍​സി​പി രൂ​പീ​ക​രി​ച്ച​ത്. നാ​ല് ത​വ​ണ മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യാ​യി പ​വാ​ർ യു​പി​എ സ​ർ​ക്കാ​ർ കാ​ല​ത്ത് പ്ര​തി​രോ​ധം, കൃ​ഷി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളും കേ​ന്ദ്ര​ത്തി​ൽ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്.