തി​രു​വ​ന​ന്ത​പു​രം: കൊ​ട​ക​ര കു​ഴ​ല്‍​പ്പ​ണ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി പ​ണ​മൊ​ഴു​ക്കി​യെ​ന്ന് കാ​ട്ടി അ​ന്ന​ത്തെ ഡി​ജി​പി അ​നി​ൽ കാ​ന്ത് സം​സ്ഥാ​ന മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ൽ​കി​യ ക​ത്ത് പു​റ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്കാ​യി ബി​ജെ​പി 41.40 കോ​ടി എ​ത്തി​ച്ചെ​ന്നും സം​ഭ​വ​ത്തി​ൽ തു​ട​ര്‍​ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

2021 ഓഗ​സ്റ്റ് ഒ​മ്പ​തി​ന് ഡി​ജി​പി ചീ​ഫ് ഇ​ല​ക്ട്ര​ൽ ഓ​ഫീ​സ​ര്‍​ക്ക് ന​ൽ​കി​യ ക​ത്തി​ലെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ക​ര്‍​ണാ​ട​ക​യി​ൽ നി​ന്നു​ള്ള വി​വി​ധ വ്യ​ക്തി​ക​ളി​ൽ നി​ന്നാ​യി 41.40 കോ​ടി കേ​ര​ള​ത്തി​ലേ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി എ​ത്തി​ച്ചെ​ന്ന് ക​ത്തി​ൽ പ​റ​യു​ന്നു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ജെ​പി ഭാ​ര​വാ​ഹി​ക​ളു​ടെ അ​റി​വോ​ടെ​യാ​ണ് പ​ണം എ​ത്തി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ച്ചി​യി​ലെ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നും ആ​ദാ​യ നി​കു​തി വ​കു​പ്പി​നും റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. കു​ഴ​ൽ​പ്പ​ണ​ത്തി​ന്‍റെ മൂ​ന്ന​ര​ക്കോ​ടി കൊ​ട​ക​ര​യി​ൽ വ​ച്ച് ത​ട്ടി​യ കാ​ര്യ​വും ഡി​ജി​പി​യു​ടെ ക​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.