കൊ​ച്ചി: പാ​ലാ എം​എ​ല്‍​എ മാ​ണി സി. ​കാ​പ്പ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം ചോ​ദ്യം​ചെ​യ്ത് ന​ല്‍​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. മാ​ണി സി. ​കാ​പ്പ​ന്‍റെ വി​ജ​യം അ​സാ​ധു​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച സി.​വി. ജോ​ണ്‍ എ​ന്ന​യാ​ള്‍ ന​ല്‍​കി​യ ഹ​ർ​ജി​യാ​ണ് ജ​സ്റ്റീ​സ് സി. ​ജ​യ​ച​ന്ദ്ര​ന്‍ ത​ള്ളി​യ​ത്.

സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​നാ​യി മാ​ണി സി. ​കാ​പ്പ​ന്‍ നി​യ​മ​പ്ര​കാ​ര​മു​ള്ള രേ​ഖ​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ന​ല്‍​കി​യി​ല്ലെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ര്‍​ജി​യി​ലെ പ്ര​ധാ​ന ആ​ക്ഷേ​പം. ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ല്‍ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ പ​ണം മാ​ണി സി. ​കാ​പ്പ​ന്‍ ചെ​ല​വ​ഴി​ച്ചു​വെ​ന്നും സി.​വി. ജോ​ണ്‍ വാ​ദി​ച്ചു.

ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ചൂ​ണ്ടി​ക്കാ​ട്ടി റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍​ക്കും ചീ​ഫ് ഇ​ല​ക്ട​റ​ല്‍ ഓ​ഫീ​സ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​രോ​പി​ച്ചു. എ​ന്നാ​ല്‍, ആ​രോ​പ​ണ​ത്തി​ന് വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ ഹ​ര്‍​ജി​ക്കാ​ര​ന് ക​ഴി​ഞ്ഞി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്.

കോ​ട​തി വി​ധി​യി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മാ​ണി സി ​കാ​പ്പ​ന്‍ പ്ര​തി​ക​രി​ച്ചു. ഹ​ര്‍​ജി​യി​ല്‍ പൊ​തു​വാ​യ കാ​ര്യ​ങ്ങ​ളാ​ണ് ഉ​ന്ന​യി​ച്ച​തെ​ന്നും ഹ​ര്‍​ജി​യി​ല്‍ വ്യ​ക്ത​ത​യി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ വാ​ദം. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നാ​യ ടി. ​കൃ​ഷ്ണ​നു​ണ്ണി, അ​ഡ്വ. ദീ​പു ത​ങ്ക​ൻ എ​ന്നി​വ​രാ​ണ് മാ​ണി സി. ​കാ​പ്പ​നു വേ​ണ്ടി ഹാ​ജ​രാ​യ​ത്.

2021-ൽ ​സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഹ​ർ​ജി​യി​ൽ ഹൈ​ക്കോ​ട​തി​യി​ൽ വാ​ദം തു​ട​രു​ന്ന​തി​നി​ടെ മാ​ണി സി. ​കാ​പ്പ​ൻ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഹ​ർ​ജി ഭേ​ഗ​തി വ​രു​ത്താ​ൻ ഹ​ർ​ജി​ക്കാ​ര​ന് ഹൈ​ക്കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത് ചോ​ദ്യം ചെ​യ്‌​താ​യി​രു​ന്നു മാ​ണി സി. ​കാ​പ്പ​ൻ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ, ഹൈ​ക്കോ​ട​തി​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ് ന​ട​പ​ടി​ക​ൾ തു​ട​രാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി സു​പ്രീം കോ​ട​തി ഹ​ർ​ജി ത​ള്ളു​ക​യാ​യി​രു​ന്നു.

2021 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ലാ മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച മാ​ണി സി. ​കാ​പ്പ​ന്‍ 15,378 വോ​ട്ടു​ക​ള്‍​ക്കാ​യി​രു​ന്നു വി​ജ​യി​ച്ച​ത്. മാ​ണി സി. ​കാ​പ്പ​ന്‍ 69,804 വോ​ട്ടു​ക​ൾ നേ​ടി​യ​പ്പോ​ൾ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി 54,426 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. ഹ​ര്‍​ജി​ക്കാ​ര​നാ​യ സി.​വി. ജോ​ണി​ന് 249 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്.