കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ര​ണ്ടു​ദി​വ​സ​ത്തെ ഇ​ടി​വി​നും ഒ​രു ദി​വ​സ​ത്തെ വി​ശ്ര​മ​ത്തി​നും ശേ​ഷം സ്വ​ര്‍​ണ​വി​ല വീ​ണ്ടും താ​ഴേ​ക്ക്. പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന് 58,840 രൂ​പ​യി​ലും ഗ്രാ​മി​ന് 7,355 രൂ​പ​യി​ലു​മാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 18 കാ​ര​റ്റ് സ്വ​ര്‍​ണം ഗ്രാ​മി​ന് 10 രൂ​പ കു​റ​ഞ്ഞ് 6,065 രൂ​പ​യി​ലും പ​വ​ന് 80 രൂ​പ കു​റ​ഞ്ഞ് 48,520 രൂ​പ​യി​ലു​മെ​ത്തി.

ദീ​പാ​വ​ലി ദി​ന​ത്തി​ൽ പ​വ​ന് 120 രൂ​പ ഉ​യ​ർ​ന്ന് 59,640 രൂ​പ​യെ​ന്ന പു​ത്ത​ൻ ഉ​യ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മാ​ണ് വെ​ള്ളി​യാ​ഴ്ച സ്വ​ർ​ണ​വി​ല താ​ഴേ​ക്കു​പോ​യ​ത്. വെ​ള്ളി​യാ​ഴ്ച പ​വ​ന് 560 രൂ​പ​യും ശ​നി​യാ​ഴ്ച 120 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ ആ​യി​ര​ത്തി​ല​ധി​കം രൂ​പ വ​ര്‍​ധി​ച്ച് 60,000ലേ​ക്ക് നീ​ങ്ങി​യി​രു​ന്ന സ്വ​ര്‍​ണ​വി​ല​യാ​ണ് തി​രി​ച്ചി​റ​ങ്ങി​യ​ത്. 21 ദി​വ​സ​ത്തി​നി​ടെ ഏ​ക​ദേ​ശം 3500 രൂ​പ വ​ര്‍​ധി​ച്ച ശേ​ഷ​മാ​ണ് മൂ​ന്ന് ദി​വ​സം കൊ​ണ്ട് 800 രൂ​പ താ​ഴ്ന്ന​ത്.

ചൊ​വ്വാ​ഴ്ച​യാ​ണ് സ്വ​ര്‍​ണ​വി​ല ആ​ദ്യ​മാ​യി 59,000 തൊ​ട്ട​ത്. പ​വ​ന് 480 രൂ​പ​യും ഗ്രാ​മി​ന് 60 രൂ​പ​യു​മാ​ണ് ചൊ​വ്വാ​ഴ്ച കൂ​ടി​യ​ത്. ബു​ധ​നാ​ഴ്ച പ​വ​ന് 520 രൂ​പ​യും ഗ്രാ​മി​ന് 65 രൂ​പ​യും വ​ർ​ധി​ച്ചി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഒ​റ്റ​യ​ടി​ക്ക് 360 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് മൂ​ന്നു​ദി​വ​സം വീ​ണ്ടും കു​തി​ച്ച​ത്. നാ​ല് ദി​വ​സ​ത്തി​നി​ടെ 2,000 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് സ്വ​ര്‍​ണ വി​പ​ണി​യി​ലു​ണ്ടാ​യ​ത്.

ഒ​ക്ടോ​ബ​ർ ആ​ദ്യം 56,400 രൂ​പ​യാ​യി​രു​ന്നു സ്വ​ര്‍​ണ​വി​ല. പ​ത്തി​ന് 56,200 രൂ​പ​യാ​യി താ​ഴ്ന്ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​വാ​ര​ത്തി​ല്‍ എ​ത്തി. എ​ന്നാ​ല്‍ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ റി​ക്കാ​ര്‍​ഡു​ക​ള്‍ ഭേ​ദി​ച്ച് വി​ല ഉ​യ​രു​ന്ന​താ​ണ് ദൃ​ശ്യ​മാ​യ​ത്.

പി​ന്നീ​ട് ഒ​ക്‌​ടോ​ബ​ര്‍ 16നാ​ണ് വി​ല പ​വ​ന് 57,000 രൂ​പ ക​ട​ന്ന​ത്. ഒ​ക്‌​ടോ​ബ​ര്‍ 19 ന് ​ഇ​ത് 58,000 രൂ​പ​യും ക​ട​ന്നു. അ​തി​ന് ശേ​ഷം 58,000 രൂ​പ​യ്ക്ക് താ​ഴോ​ട്ട് പോ​യി​ട്ടി​ല്ല. ഒ​ക്ടോ​ബ​ർ 29ന് 59,000 ​ക​ട​ന്ന സ്വ​ർ​ണ​വി​ല വീ​ണ്ടും കു​തി​ച്ചു​യ​രു​ക​യാ​ണ‌ു​ണ്ടാ​യ​ത്.

ആ​ഗോ​ള​വി​പ​ണി​യി​ലെ മു​ന്നേ​റ്റ​ങ്ങ​ളാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. ആ​ഗോ​ള വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഉ​യ​ര്‍​ന്നു. ആ​ഗോ​ള വി​പ​ണി​യി​ല്‍ ഔ​ണ്‍​സി​ന് 2,800 ഡോ​ള​റി​ലേ​ക്ക് കു​തി​ച്ച സ്വ​ർ​ണ​വി​ല 2,730 ഡോ​ള​റി​ലെ​ത്തി.

അ​തേ​സ​മ​യം, വെ​ള്ളി​നി​ര​ക്കി​ലും ഇ​ടി​വ് രേ​ഖ​പ്പെ​ടു​ത്തി. ഒ​രു ഗ്രാം ​സാ​ധാ​ര​ണ വെ​ള്ളി​ക്ക് ഒ​രു രൂ​പ കു​റ​ഞ്ഞ് 102 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, ഹാ​ള്‍​മാ​ര്‍​ക്ക് വെ​ള്ളി​യു​ടെ വി​ല മാ​സ​ങ്ങ​ളാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.