ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ രേ​വ ജി​ല്ല​യി​ൽ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​ന്‍റെ ആ​ദ്യ ഭാ​ര്യ​യെ യു​വ​തി കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ചു. ഒ​ക്‌​ടോ​ബ​ർ 31-ന് ​ദീ​പാ​വ​ലി ദി​ന​ത്തി​ൽ സോ​ഹാ​ഗി പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ചൗ​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

പ്ര​തി​യാ​യ യു​വ​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ന്വേ​ഷ​ണ​ത്തി​ൽ ഒ​രാ​ൾ ര​ണ്ട് സ്ത്രീ​ക​ളെ വി​വാ​ഹം ക​ഴി​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. സം​ഭ​വ ദി​വ​സം ര​ണ്ട് സ്ത്രീ​ക​ളും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി.

തു​ട​ർ​ന്ന് ര​ണ്ടാം ഭാ​ര്യ ആ​ദ്യ​ഭാ​ര്യ​യെ ക​ത്തി​കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.