പെറുവിൽ ഫുട്ബോൾ താരം ഇടിമിന്നലേറ്റ് മരിച്ചു
Tuesday, November 5, 2024 1:32 AM IST
ലിമ: തെക്കേ അമേരിക്കൻ രാജ്യമായ പെറുവിൽ ഫുട്ബോൾ താരം ഇടിമിന്നലേറ്റ് മരിച്ചു. ഫുട്ബോൾ മത്സരത്തിനിടെയാണ് താരത്തിന് ഇടിമിന്നലേറ്റത്. യുവന്റഡ് ബെല്ലവിസ്റ്റ എന്ന പ്രാദേശിക ക്ലബിന്റെ താരമായ ജോസ് ഹ്യൂഗോ ഡി ലാ ക്രൂസ് മെസ(39)യാണ് മരിച്ചത്.
മറ്റ് ചില കളിക്കാർക്കും പൊള്ളലേറ്റിട്ടുണ്ട്. ഞായറാഴ്ച പെറുവിലെ ഹുവാങ്കയോയിലെ രണ്ട് ക്ലബ്ബുകളായ യുവന്റഡ് ബെല്ലവിസ്റ്റയും ഫാമിലിയ ചോക്കയും തമ്മിലുള്ള മത്സരത്തിനിടെയാണ് ദാരുണമായ സംഭവം .
മഴ കനത്തതിനെ തുടര്‍ന്ന് കളിക്കാരോട് മൈതാനത്ത് നിന്ന് കയറാന്‍ റഫറി ആവശ്യപ്പെട്ടിരുന്നു. കളിക്കാര്‍ മൈതാനത്തിന് പുറത്തേക്ക് പോവുമ്പോഴാണ് താരത്തിന് മിന്നലേറ്റത്. ടീമിന്റെ ഗോള്‍കീപ്പര്‍ ജുവാന്‍ ചോക്ക ലാക്റ്റ ഗുരുതരാവസ്ഥയിലാണ്.