അൽമോറ ബസപകടം: അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ
Tuesday, November 5, 2024 12:42 AM IST
ഡെറാഡൂൺ: ഉത്താരാഖണ്ഡിലെ അൽമോറയിൽ ബസ് കോക്കയിലേക്ക് മറിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
അപകടത്തിൽ 36 പേർ മരിച്ചിരുന്നു. 27 പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ആശുപത്രിയിലെത്തി പരിക്കേറ്റവരെ കണ്ടു.