ചെ​ന്നൈ: ഡി​എം​കെ​യ്ക്കെ​തി​രേ ന​ട​നും ടി​വി​കെ നേ​താ​വു​മാ​യ വി​ജ​യ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ പ്ര​തി​ക​രി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ. അ​ധി​ക്ഷേ​പി​ക്കു​ന്ന​വ​ർ നീ​ണാ​ള്‍ വാ​ഴ​ട്ടെ​യെ​ന്ന് സ്റ്റാ​ലി​ൻ പ​റ​ഞ്ഞു.

പു​തി​യ​താ​യി രം​ഗ​പ്ര​വേ​ശം ചെ​യ്ത പാ​ര്‍​ട്ടി​ക​ള്‍​പോ​ലും ഡി​എം​കെ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​ത്. അ​തി​ലൊ​ന്നും ആ​ശ​ങ്ക​യി​ല്ലെ​ന്നും സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി.

മ​റ്റു​ള്ള​വ​രോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ സ​മ​യ​മി​ല്ല. ജ​ന​സേ​വ​ന​മാ​ണ് ഞ​ങ്ങ​ള്‍​ക്ക് മു​ഖ്യം. മ​റ്റൊ​ന്നും നോ​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.