കൊ​ച്ചി: സം​വി​ധാ​യ​ക​ൻ ശ്രീ​കു​മാ​ർ മേ​നോ​നെ​തി​രെ ന​ടി മ​ഞ്ജു വാ​ര്യ​ർ ന​ൽ​കി​യ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യ​ക്തി​ത്വ​ത്തെ അ​പ​മാ​നി​ച്ചു എ​ന്നാ​യി​രു​ന്നു മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി. 2019ൽ ​ആ​യി​രു​ന്നു ശ്രീ​കു​മാ​ർ മേ​നോ​ന് എ​തി​രെ മ​ഞ്ജു വാ​ര്യ​ർ രം​ഗ​ത്ത് എ​ത്തി​യ​ത്.

ഒ​ടി​യ​ൻ സി​നി​മ​യു​ടെ റി​ലീ​സി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്നെ അ​ധി​ക്ഷേ​പി​ച്ചു എ​ന്നാ​യി​രു​ന്നു മ​ഞ്ജു വാ​ര്യ​രു​ടെ ആ​രോ​പ​ണം. ഡി​ജി​പി​ക്ക് ആ​യി​രു​ന്നു പ​രാ​തി ന​ല്‍​കി​യ​ത്. ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍റെ പേ​രി​ലു​ള്ള പു​ഷ് ക​മ്പ​നി​യു​മാ​യു​ള്ള ക​രാ​ര്‍ പ്ര​കാ​രം 2013 മു​ത​ല്‍ നി​ര​വ​ധി പ​ര​സ്യ​ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​രു​ന്നു.

2017ൽ ​ക​രാ​ർ റ​ദ്ദാ​ക്കി​യ​തി​ന്‍റെ വി​ദ്വേ​ഷ​ത്തി​ൽ സ​മൂ​ഹ​ത്തി​ൽ ത​ന്‍റെ മാ​ന്യ​ത​യ്ക്ക് കോ​ട്ടം വ​രു​ത്തു​ന്ന പ്ര​വൃ​ത്തി​ക​ളാ​ണ് ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍റെ ഭാ​ഗ​ത്തു​ണ്ടാ​കു​ന്ന​തെ​ന്നും പ​രാ​തി​യി​ൽ മ‌​ഞ്ജു വാ​ര്യ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​പി​ന്നാ​ലെ 2019 ഒ​ക്ടോ​ബ​ർ 23ന് ​തൃ​ശൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ‍​ർ ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു.

ശ്രീ​കു​മാ​ർ മേ​നോ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​നി​ക്കെ​തി​രെ ദു​ഷ്പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും മോ​ശ​ക്കാ​രി​യാ​ണെ​ന്ന് വ​രു​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ് മ​ഞ്ജു പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യ​ത്. ഇ​തി​നെ​തി​രെ ശ്രീ​കു​മാ​ർ മേ​നോ​ൻ ന​ൽ​കി​യ ഹ​ർ​ജി അ​നു​വ​ദി​ച്ചാ​ണ് കേ​സ് റ​ദ്ദാ​ക്കി​യ​ത്.

ഹ​ർ​ജി​യി​ൽ മ​ഞ്ജു വാ​ര്യ​രോ​ട് ഹൈ​ക്കോ​ട​തി നി​ല​പാ​ട് തേ​ടി​യി​രു​ന്നു. നാ​ലു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും മ​ഞ്ജു വാ​ര്യ​ര്‍ നി​ല​പാ​ട് അ​റി​യി​ക്കാ​ത്ത​തി​നാ​ലാ​ണ് കേ​സ് റ​ദ്ദാ​ക്കി​യ​ത്.