കോട്ടയത്ത് തീവ്രമഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്
Monday, November 4, 2024 6:56 PM IST
കോട്ടയം: കനത്ത മഴയിൽ കോട്ടയം നഗരത്തിലും സമീപപ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി. തിങ്കളാഴ്ച വൈകുന്നേരം ആരംഭിച്ച മഴ ഒന്നര മണിക്കൂറോളം നീണ്ടു.
റോഡുകളിൽ വെള്ളം കെട്ടിക്കിടന്നത് വാഹന യാത്രക്കാരെയും കാൽ നട യാത്രക്കാരെയും ഒരു പോലെ ദുരിതത്തിലാക്കി. ശാസ്ത്രീ റോഡിലും ബേക്കർ ജംഗ്ഷനിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
എംസി റോഡിൽ സ്റ്റാർ ജംഗ്ഷനിലും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടു. ഓടകൾ നിറഞ്ഞതു മൂലം റോഡിലെ വെള്ളം ഒഴുകി പോകാൻ മറ്റ് മാർഗം ഇല്ലാതായത് പ്രശ്നം രൂക്ഷമാക്കിയെന്ന് നാട്ടുകാർ പറഞ്ഞു.