പാ​ല​ക്കാ​ട്: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​യ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. ര​ഥോ​ത്സ​വ​ത്തി​ന് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ വ​രു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന തി​ര​ക്ക് പ​രി​ഗ​ണി​ച്ചാ​ണ് വോ​ട്ടെ​ടു​പ്പ് മാ​റ്റ​ണ​മെ​ന്ന് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​നോ​ട് യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രാ​മ​വ​ധി ആ​ളു​ക​ള്‍​ക്ക് ത​ട​സ​മി​ല്ലാ​തെ വോ​ട്ട് ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​ക​ണം. നാ​ളെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യാ​ലും യു​ഡി​എ​ഫ് അ​തി​ന് ത​യാ​റാ​ണ്. യു​ഡി​എ​ഫ് സ്‌​ക്വാ​ഡ് എ​ല്ലാ വീ​ടു​ക​ളി​ലും മൂ​ന്ന് ത​വ​ണ എ​ത്തി​യി​ട്ടു​ണ്ട്. ഏ​ത് സാ​ഹ​ച​ര്യം വ​ന്നാ​ലും നേ​രി​ടാ​ന്‍ യു​ഡി​എ​ഫ് ത​യാ​റാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

എ​ല്ലാ​വ​രു​ടെ​യും ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീഷ​ന് ആ​ദ്യം പ​രാ​തി ന​ല്‍​കി​യ​ത് യു​ഡി​എ​ഫാ​ണ്. യു​ഡി​എ​ഫ് നി​ര്‍​ദ്ദേ​ശം സ്വീ​ക​രി​ച്ചി​ല്ലെ​ന്നാ​ണ് ക​രു​തി​യ​ത്. പ​രാ​തി ന​ല്‍​കി​യ​പ്പോ​ള്‍ ത​ന്നെ തീ​രു​മാ​നം എ​ടു​ക്കാ​തെ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ മാ​റ്റി​യ​തി​ന് പി​ന്നി​ല്‍ എ​ന്താ​ണെ​ന്ന് അ​റി​യി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

ഇ​പ്പോ​ള്‍ ക​ലാ​പം ന​ട​ക്കു​ന്ന​ത് എ​വി​ടെ​യാ​ണെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​യ​ല്ലോ. തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു വ​രെ​യു​ള്ള വി​രു​ന്ന് ബി​ജെ​പി​യി​ല്‍ നി​ന്നും സി​പി​എ​മ്മി​ല്‍ നി​ന്നും മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് ല​ഭി​ക്കും. കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന് ആ​ളെ പി​ടി​ച്ച് ബി​ജെ​പി​ക്ക് ശ​ക്തി ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ന്ന പ​ണി​യാ​ണ് പാ​ല​ക്കാ​ട് മൂ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന സി​പി​എം ചെ​യ്യു​ന്ന​ത്.