കൊ​ച്ചി: ഒ​ളി​മ്പി​ക്സ് മാ​തൃ​ക​യി​ൽ ന​ട​ത്തു​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യ്ക്ക് വ​ർ​ണാ​ഭ​മാ​യ തു​ട​ക്കം. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കേ​ള​ജ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഒ​ളു​​മ്പ്യ​ൻ പി.​ആ​ർ. ശ്രീ​ജേ​ഷും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ കു​ട്ടി​യും ചേ​ർ​ന്ന് ദീ​പ​ശി​ഖ​യി​ലേ​ക്ക് അ​ഗ്നി പ​ക​ർ​ന്നു. കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ര്‍​വ​ഹി​ച്ചു.

മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്‍ മ​മ്മൂ​ട്ടി നി​ര്‍​വ​ഹി​ച്ചു. ഇ​ന്ന് മു​ത​ല്‍ 11 വ​രെ​യാ​ണു മേ​ള. ഉ​ദ്ഘാ​ട​ന ദി​ന​മാ​യ ഇ​ന്ന് 14 ജി​ല്ല​ക​ളു​ടെ​യും മാ​ർ​ച്ച് പാ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. മാ​ർ​ച്ച് പാ​സ്റ്റി​നെ മ​ന്ത്രി ശി​വ​ൻ കു​ട്ടി അ​ഭി​വാ​ദ്യം​ചെ​യ്തു.

മൂ​വാ​യി​ര​ത്തോ​ളം കു​ട്ടി​ക​ൾ അ​ണി​നി​ര​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ ഇ​ന്ന് അ​ര​ങ്ങേ​റും. ഉ​ദ്ഘാ​ട​ന ദി​ന​മാ​യ ഇ​ന്ന് മ​ത്സ​ര​ങ്ങ​ൾ ഒ​ന്നും ഉ​ണ്ടാ​യി​രി​ക്കി​ല്ല. നാ​ളെ മു​ത​ൽ ആ​ണ് കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഗ​ള്‍​ഫ് മേ​ഖ​ല​ക​ളി​ല്‍​നി​ന്നും കു​ട്ടി​ക​ള്‍ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ത് ഇ​ത്ത​വ​ണ​ത്തെ മേ​ള​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. പു​ല​ർ​ച്ചെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ 50 കാ​യി​ക​താ​ര​ങ്ങ​ളെ ജ​ന​പ്ര​തി​നി​ധി​ക​ളും സം​ഘാ​ട​ക​രും ചേ​ര്‍​ന്നു സ്വീ​ക​രി​ച്ചി​രു​ന്നു.

11ന് ​മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​രാ​ഴ്ച നീ​ളു​ന്ന കാ​യി​ക​മേ​ള​യി​ല്‍ 39 ഇ​ന​ങ്ങ​ളി​ലാ​യി 24,000 കാ​യി​ക പ്ര​തി​ഭ​ക​ളാ​ണു മ​ത്സ​രി​ക്കു​ന്ന​ത്. വി​ദ്യാ​ര്‍​ഥീ​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ കാ​യി​ക​മാ​മാ​ങ്ക​മാ​ണി​ത്.