കൊടകര കുഴൽപ്പണക്കേസ്: തിരൂർ സതീഷിന്റെ മൊഴി ഇന്നു രേഖപ്പെടുത്തും
Monday, November 4, 2024 9:19 AM IST
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ ബിജെപിയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീഷിന്റെ മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണസംഘം തുടങ്ങി. മൊഴിയെടുക്കുന്നതിനായി ഹാജരാകാൻ തിരൂർ സതീഷിനു പോലീസ് നിർദേശം നൽകി. അതേസമയം, മൊഴിയെടുക്കാൻ എത്തുന്നതിൽ സതീഷ് അസൗകര്യം അറിയിച്ചു.
രണ്ടുദിവസത്തെ സാവകാശം വേണമെന്നാണ് സതീഷ് പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇന്നു കോടതിയുടെ അനുമതി തേടിയശേഷം മൊഴിയെടുക്കുമെന്നു പോലീസ് അറിയിച്ചു.
കുഴൽപ്പണക്കേസിൽ സതീഷിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുക്കുന്നത്.