തി​രു​വ​ന​ന്ത​പു​രം: മു​ന​മ്പം വ​ഖ​ഫ് ഭൂ​മി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഈ മാസം 16ന് ​ഓ​ൺ​ലൈ​നാ​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

നി​യ​മ, റ​വ​ന്യു മ​ന്ത്രി​മാ​രും വ​ഖ​ഫ് ചു​മ​ത​ല​യു​ള്ള മ​ന്ത്രി വി .​അ​ബ്ദു​റ​ഹ്മാ​നും വ​ഖ​ഫ് ബോ​ർ​ഡ്‌ ചെ​യ​ർ​മാ​നും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. നി​യ​മ​പ​ര​മാ​യ സാ​ധ്യ​ത​ക​ൾ തേ​ടു​ന്ന​തി​നൊ​പ്പം മു​ന​മ്പ​ത്തെ 614 കു​ടും​ബ​ങ്ങ​ളു​ടെ റ​വ​ന്യു അ​വ​കാ​ശ​ങ്ങ​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​ലാ​കും ച​ർ​ച്ച.

കോ​ട​തി​യി​ൽ നി​ല​വി​ലു​ള്ള കേ​സു​ക​ളു​ടെ സ്ഥി​തി അ​ട​ക്കം യോ​ഗ​ത്തി​ല്‍ ച​ർ​ച്ച ചെ​യ്യും. അ​തേ​സ​മ​യം, പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണം എ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചു അദ്ദേഹം ഇ​ന്ന് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കും.