ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ്; നീതീകരിക്കാനാകാത്ത പ്രവൃത്തിയെന്ന് കെ.കെ. ശൈലജ
Monday, November 4, 2024 12:20 AM IST
ന്യൂഡൽഹി: സംസ്ഥാനത്ത് ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയെങ്കിൽ അത് നീതീകരിക്കാനാകാത്ത പ്രവൃത്തിയാണെന്ന് കെ.കെ. ശൈലജ. ഒരു ഉദ്യോഗസ്ഥനും മതത്തിന്റെ വക്താക്കളാകാൻ പാടില്ലെന്നും ശൈലജ പറഞ്ഞു.
നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്നുണ്ട്. അവിടെ ഉദ്യോഗസ്ഥര്‍ ജാതി മത ഭേദമന്യേ ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടവരാണെന്നും ശൈലജ വ്യക്തമാക്കി.
ഐഎഎസ് ഉദ്യോഗസ്ഥന്റെ നടപടി ജനാധിപത്യ വിരുദ്ധമാണ്. ജനങ്ങള്‍ക്കൊപ്പം നില്ക്കേണ്ടവർ സ്വന്തം മതത്തിലുള്ളവര്‍ക്ക് മാത്രമായി ഗ്രൂപ്പുണ്ടാക്കിയെന്ന് പറയുന്നത് തന്നെ തികച്ചും തെറ്റായ കാര്യമാണെന്നും ശൈലജ വ്യക്തമാക്കി.