മും​ബൈ: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ സ​മ്പൂ​ര്‍​ണ തോ​ല്‍​വി വ​ഴ​ങ്ങി​യ​തോ​ടെ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി. പോ​യി​ന്‍റ് നി​ല​യി​ൽ ഇ​ന്ത്യ​യെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് പി​ൻ ത​ള്ളി ഓ​സ്ട്രേ​ലി​യ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി.14 ക​ളി​ക​ളി​ല്‍ നി​ന്ന് 58.33 പോ​യി​ന്‍റ് ശ​ത​മാ​ന​വു​മാ​യാ​ണ് ഇ​ന്ത്യ ര​ണ്ടാ​മ​താ​യ​ത്.

ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ഓ​സീ​സി​ന് പ​ന്ത്ര​ണ്ട് ക​ളി​യി​ൽ നി​ന്ന് 62.50 പോ​യി​ന്‍റ് ശ​ത​മാ​ന​മു​ണ്ട്. ഇ​തി​ൽ എ​ട്ട് ജ​യ​വും മൂ​ന്ന് തോ​ൽ​വി​യും ഒ​രു സ​മ​നി​ല​യും ഉ​ൾ​പ്പെ​ടും. ഇ​ന്ത്യ​യ്ക്ക് എ​ട്ട് ജ​യ​വും അ​ഞ്ച് തോ​ൽ​വി​യും ഒ​രു സ​മ​നി​ല​യു​മാ​ണു​ള്ള​ത്. ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര 2-0ന് ​സ്വ​ന്ത​മാ​ക്കി​യി​രു​ന്ന ശ്രീ​ല​ങ്ക 55.56 പോ​യി​ന്‍റ് ശ​ത​മാ​ന​വു​മാ​യി ഇ​ന്ത്യ​ക്ക് തൊ​ട്ടു പി​ന്നി​ല്‍ മൂ​ന്നാ​മ​തു​ണ്ട്.

ഇ​ന്ത്യ​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര 3-0ന് ​തൂ​ത്തു​വാ​രി​യ​തോ​ടെ ന്യൂ​സി​ല​ന്‍​ഡ് 54.55 പോ​യി​ന്‍റ് ശ​ത​മാ​വു​മാ​യി നാ​ലാം സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്നു. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര 2-0ന് ​വി​ജ​യി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക 54.17 പോ​യി​ന്‍റ് ശ​ത​മാ​ന​വു​മാ​യി അ​ഞ്ചാം സ്ഥാ​ന​ത്തു​ണ്ട്.

മ​റ്റു ടീ​മു​ക​ളു​ടെ മ​ത്സ​ര​ഫ​ലം ആ​ശ്ര​യി​ക്കാ​തെ ഇ​ന്ത്യ​ക്ക് ഫൈ​ന​ലി​ൽ എ​ത്ത​ണ​മെ​ങ്കി​ൽ ഓ​സ്ട്രേ​ലി​യാ​യ്ക്കെ​തി​രെ ന​ട​ക്കു​ന്ന പ​ര​മ്പ​ര​യി​ലെ നാ​ല് ക​ളി​യെ​ങ്കി​ലും വി​ജ​യി​ക്ക​ണം. ഇ​ന്ത്യ​ക്കെ​തി​രെ നാ​ട്ടി​ല്‍ അ​ഞ്ചും ശ്രീ​ല​ങ്ക​ക്കെ​തി​രെ ര​ണ്ട് എ​വേ ടെ​സ്റ്റും ഉ​ള്‍​പ്പെ​ടെ ഏ​ഴ് ടെ​സ്റ്റാ​ണ് ഓ​സീ​സി​ന് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

ഇ​തി​ല്‍ അ​ഞ്ച് ജ​യ​ങ്ങ​ളെ​ങ്കി​ലും നേ​ടി​യാ​ല്‍ ഓ​സ്ട്രേ​ലി​യ​ക്കും എ​തി​രാ​ളി​ക​ളു​ടെ മ​ത്സ​ര​ഫ​ലം ആ​ശ്ര​യി​ക്കാ​തെ ഫൈ​ന​ല്‍ യോ​ഗ്യ​ത നേ​ടാം. ഇ​ന്ത്യ​ക്കെ​തി​രെ മൂ​ന്നും ശ്രീ​ല​ങ്ക​ക്കെ​തി​രെ ര​ണ്ടും ടെ​സ്റ്റു​ക​ളി​ല്‍ ജ​യി​ച്ചാ​ല്‍ ഓ​സീ​സ് ഫൈ​ന​ലി​ലെ​ത്തും.

അ​വ​ശേ​ഷി​ക്കു​ന്ന നാ​ലു ടെ​സ്റ്റു​ക​ളി​ല്‍ നാ​ലും ജ​യി​ച്ചാ​ലെ ശ്രീ​ല​ങ്ക​യ്ക്ക് എ​തി​രാ​ളി​ക​ളു​ടെ മ​ത്സ​ര​ഫ​ലം ആ​ശ്ര​യി​ക്കാ​തെ ഫൈ​ന​ലി​ലെ​ത്താ​നാ​വു. ഇ​തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ എ​വേ പ​ര​മ്പ​ര​യും ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ഹോം ​സീ​രീ​സു​മാ​ണ്.

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രെ ക​ളി​ച്ച ടീ​മി​ല്‍ നി​ന്ന് വ​ലി​യ മാ​റ്റ​മൊ​ന്നും ഇ​ല്ലാ​തെ​യാ​ണ് ഇ​ന്ത്യ ഓ​സ്ട്രേ​ലി​യാ​യി​ലേ​ക്ക് പോ​കു​ന്ന​ത്. ഹോം ​ട്രാ​ക്കി​ല്‍ താ​ളം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത ഇ​ന്ത്യ​ൻ ബാ​റ്റ്സ്മാ​ൻ​മാ​ർ ഓ​സ്‌​ട്രേ​ലി​യാ​യി​ലെ പേ​സ് പി​ച്ചു​ക​ളി​ൽ എ​ങ്ങ​നെ പി​ടി​ച്ചു നി​ൽ​ക്കു​മെ​ന്ന് ക​ണ്ട​റി​ഞ്ഞ് കാ​ണാം.