മ​ക്കാ​യ്: ഇ​ന്ത്യ എ​യ്ക്കെ​തി​രാ​യ ച​തു​ര്‍​ദി​ന മ​ത്സ​ര​ത്തി​ല്‍ ഓ​സ്ട്രേ​ലി​യ എ​യ്ക്ക് ഏ​ഴു​വി​ക്ക​റ്റ് ജ​യം. സ്കോ​ർ: ഇ​ന്ത്യ എ 107, 312 ​ഓ​സ്ട്രേ​ലി​യ എ 195, 226/3. ​നാ​ലാം ദി​വ​സം 224 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഓ​സീ​സ് മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു.

ന​ഥാ​ൻ മ​ക്‌​സ്വീ​ൻ (88) ബ്യൂ ​വെ​ബ്സ്റ്റ​ർ (61) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ നി​ന്നു. ഇ​ന്ത്യ​യ്ക്കാ​യി മു​കേ​ഷ് കു​മാ​ർ, പ്ര​സി​ദ് കൃ​ഷ്ണ, മാ​ന​വ് സു​ധ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ഴ്ത്തി. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ നേ​ടി​യ 107 റ​ൺ​സി​ന് മ​റു​പ​ടി ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഓ​സീ​സ് 195 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി​രു​ന്നു.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 312 റ​ൺ​സ് നേ​ടി​യി​രു​ന്നു. സാ​യ് സു​ദ​ര്‍​ശ​ൻ(103), മ​ല​യാ​ളി താ​രം ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ (88) എ​ന്നി​വ​രു​ടെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലാ​ണ് സ്കോ​ർ മു​ന്നൂ​റ് ക​ട​ന്ന​ത്. ഓ​സീ​സി​ന് വേ​ണ്ടി ഫെ​ര്‍​ഗൂ​സ​ൺ ഒ ​നീ​ല്‍ നാ​ലും ടോ​ഡ് മ​ര്‍​ഫി മൂ​ന്നും വി​ക്ക​റ്റെ​ടു​ത്തു. പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​രം ന​വം​ബ​ർ ഏ​ഴി​ന് മെ​ൽ​ബ​ണി​ൽ ന​ട​ക്കും.