കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
Sunday, November 3, 2024 4:47 PM IST
തിരുവനന്തപുരം: വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളിലൊരാളെ തിരയില്‍പ്പെട്ട് കാണാതായി. മറ്റൊരാളെ രക്ഷപ്പെടുത്തി. കർണാടക സ്വദേശിയായ നെൽസൺ ജസ്വന്തി (28)നെയാണ് കാണാതായത്.
യുപി സ്വദേശിയായ ഖാസി നോമൻ (23) രക്ഷപ്പെടുത്തി. ബംഗളൂരുവിലെ ഐടി കമ്പനി ജീവനക്കാരാണ് ഇരുവരും. വർക്കല പാപനാശം ബീച്ചിനും അലിയിറക്കം ബീച്ചിനും ഇടയിലുള്ള റിസോർട്ടിനു സമീപത്തുള്ള കടലിലാണ് ഇവർ കുളിക്കാനിറങ്ങിയത്.
വർക്കല പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.