മും​ബൈ: ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ സം​ഭ​വ​ത്തി​ൽ യു​വ​തി പി​ടി​യി​ൽ. ഫാ​ത്തി​മ ഖാ​ൻ (24) ആ​ണ് പി​ടി​യി​ലാ​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലു​ള്ള ഉ​ല്ലാ​സ് ന​ഗ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ മും​ബൈ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഫാ​ത്തി​മ ഖാ​ൻ മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. പ​ത്ത് ദി​വ​സ​ത്തി​ന​കം രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ൽ മ​ഹാ​രാ​ഷ്ട്ര മു​ൻ മ​ന്ത്രി ബാ​ബ സി​ദ്ദി​ഖി​യെ​പ്പോ​ലെ യോ​ഗി ആ​ദി​ത്യ​നാ​ഥും കൊ​ല്ല​പ്പെ​ടു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മും​ബൈ പോ​ലീ​സി​ന് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ച​ത്. മും​ബൈ പോ​ലീ​സ് ട്രാ​ഫി​ക് ക​ൺ​ട്രോ​ൾ സെ​ല്ലി​ലേ​യ്ക്ക് ഒ​രു അ​ജ്ഞാ​ത ന​മ്പ​റി​ൽ നി​ന്ന് സ​ന്ദേ​ശം ല​ഭി​ക്കു​ക​യാ​യി​രു​ന്നു.

വ​ധ​ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ തീ​വ്ര​വാ​ദ വി​രു​ദ്ധ സ്‌​ക്വാ​ഡി​ന് (എ​ടി​എ​സ്) മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. തു​ട‍​ർ​ന്ന് പോ​ലീ​സും എ​ടി​എ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് യു​വ​തി പി​ടി​യി​ലാ​യ​ത്.