പോലീസ് മെഡലിലെ അക്ഷരതെറ്റ് ഡിഐജി അന്വേഷിക്കും
Sunday, November 3, 2024 2:13 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി വിതരണം ചെയ്ത പോലീസ് മെഡലുകളിൽ അക്ഷരതെറ്റ് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം. വീഴ്ചയെ കുറിച്ച് പോലീസ് ആസ്ഥാനത്തെ ഡിഐജി സതീഷ് ബിനോ അന്വേഷിക്കും.
നവംബർ ഒന്നിന് വിശിഷ്ട സേവനത്തിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ മെഡലുകളിലാണ് ഗുരുതരമായ പിഴവുകൾ കണ്ടെത്തിയിരുന്നത്. തിരുവനന്തപുരത്തെ ഭഗവതി ഏജൻസിയാണ് മെഡലുകൾ തയാറാക്കിയത്.
ഏജൻസിക്ക് ക്വട്ടേഷൻ നൽകിയതിൽ കാലതാമസം വരുത്തിയെന്നാണ് സൂചന. ഓഗസ്റ്റ് 15-ന് മെഡൽ പ്രഖ്യാപിച്ചിട്ടും ക്വട്ടേഷൻ നടപടികൾ പൂർത്തിയാക്കിയത് ഒക്ടോബർ 23-നാണ്. രണ്ട് വർഷം മുന്‍പ് ഇതേ ഏജൻസി തയാറാക്കിയ മെഡലുകളിലും തെറ്റുണ്ടായതായാണ് വിവരം. അന്ന് മാറ്റിവെച്ച മെഡലുകൾ വീണ്ടും നൽകിയോ എന്നതിലും സംശയമുണ്ട്.