തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​നെ​തി​രെ ഉ​യ​ർ​ന്ന കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ തു​ട​ര​ന്വേ​ഷ​ണം ക​ണ്ണി​ൽ പൊ​ടി​യി​ടാ​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മൂ​ന്ന് വ​ർ​ഷം ക​ഴി​ഞ്ഞാ​ണോ പു​ന​ര​ന്വേ​ഷ​ണം. ഇ​പ്പോ​ഴ​ത്തെ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന്‍റെ പ്ര​സ​ക്തി​യെ​ന്താ​ണെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.

കൊ​ട​ക​ര​യി​ലെ പോ​ലീ​സ് റി​പ്പോ​ർ​ട്ട് കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ പൂ​ഴ്ത്തി. ഇ​ത് ഒ​രു രാ​ഷ്ട്രീ​യ ആ​രോ​പ​ണ​മാ​യി പോ​ലും പി​ണ​റാ​യി വി​ജ​യ​ൻ ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ പി​ണ​റാ​യി വി​ജ​യ​ൻ ബി​ജെ​പി നേ​താ​ക്ക​ൾ​ക്കെ​തി​രെ കി​ട്ടി​യ ഈ ​സം​ഭ​വം മൂ​ടി​വ​ച്ചു. കാ​ര​ണം കേ​ര​ള​ത്തി​ലെ സി​പി​എ​മ്മും കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി​യും കൂ​ടി ധാ​ര​ണ​യു​ണ്ടാ​ക്കി​യി​ട്ടാ​ണ് ഈ ​കേ​സി​ൽ മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

സു​രേ​ഷ് ഗോ​പി​യു​ടെ കേ​സി​ൽ ആം​ബു​ല​ൻ​സ് ഉ​പ​യോ​ഗി​ച്ച​തി​ന് കേ​സെ​ടു​ത്ത​തു​പോ​ലെ​യാ​ണ് ഇ​തും. ആ​റ് മാ​സം ക​ഴി​ഞ്ഞാ​ണോ ഇ​വ​രു​ടെ പോ​ലീ​സ് അ​റി​യു​ന്ന​ത് സു​രേ​ഷ് ഗോ​പി ആം​ബു​ല​ൻ​സി​ലാ​ണ് വ​ന്ന​തെ​ന്ന്. ഈ ​രാ​ജ്യ​ത്തെ മു​ഴു​വ​ൻ ആ​ളു​ക​ളും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ക​ണ്ട​താ​ണ്. മു​ൻ​പി​ൽ പോ​ലീ​സി​ന്‍റെ പൈ​ല​റ്റും പു​റ​കി​ൽ പോ​ലീ​സി​ന്‍റെ എ​സ്കോ​ർ​ട്ടു​മാ​യി വ​രു​ന്ന​ത്.

മ​ന്ത്രി​മാ​രോടു​പോ​ലും വ​ര​രു​തെ​ന്ന് പ​റ​ഞ്ഞി​ട​ത്താ​ണ് സു​രേ​ഷ് ഗോ​പി എ​ത്തി​യ​ത്. ആ​റ് മാ​സം ക​ഴി​ഞ്ഞ് ഇ​പ്പോ​ളാ​ണോ കേ​സെ​ടു​ക്കു​ന്ന​ത്. ആ​രെ​യാ​ണ് ഈ ​സ​ർ​ക്കാ​ർ ക​ബ​ളി​പ്പി​ക്കു​ന്ന​തെ​ന്നും സ​തീ​ശ​ൻ ചോ​ദി​ച്ചു.

ബി​ജെ​പി​യി​ൽ ഇ​ത് വ​ലി​യ പ്ര​ശ്ന​മാ​യി​രി​ക്കു​ക​യാ​ണ്. ബി​ജെ​പി​യി​ൽ ശോ​ഭ സു​രേ​ന്ദ്ര​നെ ഒ​ഴി​വാ​ക്കാ​ൻ ഒ​രു വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​തി​നു പി​ണ​റാ​യു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്നാ​ണ് ശോ​ഭ​യു​ടെ ആ​രോ​പ​ണം. പാ​ല​ക്കാ​ട്ട് സി​പി​എം സ്ഥാ​നാ​ർ​ഥി​യെ കെ​ട്ടി​യി​റ​ക്കി​യ​തി​നെ​തി​രെ ഒ​രു കൂ​ട്ടം നേ​താ​ക്ക​ൾ വെ​ല്ലു​വി​ളി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സി​ൽ യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​യെ ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലാ​ക്കി കൊ​ട​ക​ര കു​ഴ​ൽ​പ്പ​ണ​ക്കേ​സി​ൽ ബി​ജെ​പി മു​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി തി​രൂ​ർ സ​തീ​ഷ് ന​ട​ത്തി​യ പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം.

കു​ഴ​ല്‍​പ്പ​ണ​മാ​യെ​ത്തി​യ​തു ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ണ്ടാ​ണെ​ന്നും ധ​ർ​മ​രാ​ജ​ൻ എ​ന്ന​യാ​ൾ ചാ​ക്കി​ൽ കെ​ട്ടി​യാ​ണു പ​ണം കൊ​ണ്ടു​വ​ന്ന​തെ​ന്നു​മാ​ണ് സ​തീ​ഷ് ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞ​ത്.

ചാ​ക്കു​കെ​ട്ടു​ക​ൾ ഓ​ഫീ​സി​ൽ വ​ച്ചു​വെ​ന്നും ജി​ല്ലാ ഓ​ഫീ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് എ​ല്ലാം ചെ​യ്ത​തെ​ന്നും അ​ക്കാ​ല​ത്തെ ബി​ജെ​പി ഓ​ഫീ​സ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന തി​രൂ​ര്‍ സ​തീ​ഷ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.