പ്രിയങ്ക ഗാന്ധി രാഹുലിനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വയനാട്ടിലെത്തി
Sunday, November 3, 2024 12:20 PM IST
കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി തെരഞ്ഞെടുപ്പ് വയനാട്ടിലെത്തി. സഹോദരനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയത്.
മാനന്തവാടി ഗാന്ധി പാർക്കിൽ പൊതുയോഗത്തിൽ ഇരുവരും പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് അരീക്കോട് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും. പ്രിയങ്ക ഗാന്ധി ഉച്ചയ്ക്ക് ഒന്നിന് വാളാട് ടൗണിലും 2.30ന് കോറോം ടൗണിലും 4.45ന് തരിയോടും കോർണർ യോഗത്തിൽ പങ്കെടുക്കും.
നാലിനു രാവിലെ 10ന് സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ കേണിച്ചിറയിൽ കോർണർ യോഗമാണ് പ്രിയങ്കയുടെ ആദ്യ പരിപാടി. 11ന് പുൽപ്പള്ളിയിലും 11.50ന് മുള്ളൻകൊല്ലി പാടിച്ചിറയിലും ഉച്ചകഴിഞ്ഞ് രണ്ടിന് മുട്ടിലിലും 3.50ന് വൈത്തിരിയിലും കോർണർ യോഗത്തിൽ പ്രസംഗിക്കും.
പ്രിയങ്ക ഗാന്ധി അഞ്ചിന് കൂടരഞ്ഞിയിൽ എത്തും. അഞ്ചിന് രാവിലെ 11 ന് കൂടരഞ്ഞിയിൽ നടക്കുന്ന റോഡ് ഷോയിൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കും.