മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ബി​ജെ​പി​ക്കാ​യി സം​സ്ഥാ​ന​ത്തേ​ക്ക് പ​ണം എ​ത്തി​ക്കു​ന്ന​താ​യി എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​ർ. പോ​ലീ​സ് വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ൾ​ക്ക് പ​ണ​മെ​ത്തി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം നി​ര​വ​ധി പേ​രി​ൽ നി​ന്ന് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ശ​ര​ദ് പ​വാ​ർ വ്യ​ക്ത​മാ​ക്കി.