കുടുംബ വഴക്ക്; ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചു
Sunday, November 3, 2024 12:36 AM IST
ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവിന്റെ ജനനേന്ദ്രിയം ഭാര്യ മുറിച്ചുമാറ്റി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് പറഞ്ഞു.
ബീഹാർ സ്വദേശിയായ ഇയാൾ രണ്ട് മാസം മുമ്പാണ് ഭാര്യയോടൊപ്പം ഡൽഹിയിലേക്ക് താമസം മാറിയത്. ശക്തി നഗറിലെ പേയിംഗ് ഗസ്റ്റ് അപ്പാർട്ട്മെന്റിൽ ഹെൽപ്പറായി ജോലി ചെയ്യുകയായിരുന്നു ഇയാൾ.
സംഭവദിവസം രാത്രി ഇയാൾ മദ്യപിച്ച് ലക്കുകെട്ട് ഭാര്യയുമായി വഴക്കിട്ടിരുന്നു. വഴക്കിനെത്തുടർന്ന് ഭാര്യ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി. ഇയാൾ വീട്ടിൽ കിടന്നുറങ്ങുകയും ചെയ്തു. പിന്നീട് യുവതി വീട്ടിൽ മടങ്ങിയെത്തിയ യുവതി മൂർച്ചയുള്ള വസ്തു ഉപയോഗിച്ച് ഭർത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയും ഓടിരക്ഷപെടുകയുമായിരുന്നു.
രണ്ടുപേരുടെയും മൂന്നാം വിവാഹമാണിത്. പരിക്കേറ്റയാളെ ബാരാ ഹിന്ദു റാവു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കൂടുതൽ ചികിത്സയ്ക്കായി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റി. യുവതി ഇപ്പോൾ ഒളിവിലാണെന്നും അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് അറിയിച്ചു.