അൽക തിവാരി ജാർഖണ്ഡ് ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു
Saturday, November 2, 2024 7:56 PM IST
റാഞ്ചി: ജാർഖണ്ഡിന്റെ ചീഫ് സെക്രട്ടറിയായി അൽക തിവാരി ചുമതലയേറ്റു. സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായി അൽക തിവാരിയെ നിയമിക്കാനുള്ള ജാർഖണ്ഡ് സർക്കാരിന്റെ ശിപാർശ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതിന് പിന്നാലെയാണ് അൽക ചുമതലയേറ്റെടുത്തത്.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾ നിലവിലുള്ളതിനാലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണ്ടി വന്നത്.1988 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് അൽക . സംസ്ഥാന റെവന്യു ബോർഡ് അംഗമായിരുന്നു.
അൽകയുടെ ഭർത്താവ് ഡികെ തിവാരിയും ജാർഖണ്ഡ് ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. രണ്ട് ഘട്ടമായാണ് ജാർഖണ്ഡിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 13ന് ആദ്യഘട്ടവും 20 ന് രണ്ടാം ഘട്ടവും നടക്കും. നവംബർ 23നാണ് വോട്ടെണ്ണൽ.