തി​രു​വ​ന​ന്ത​പു​രം : എ‍​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പി.​പി.​ദി​വ്യ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ൽ അം​ഗ​മാ​യി തു​ട​രു​ന്ന​തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി ഗ​വ​ർ​ണ​ർ ആ​രി​ഫ്മു​ഹ​മ്മ​ദ് ഖാ​ൻ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​യെ​ന്ന നി​ല​യി​ലു​ള്ള സെ​ന​റ്റ് അം​ഗ​ത്വ​ത്തി​ൽ നി​ന്നും ദി​വ്യ​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് പ​രാ​തി ല​ഭി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​സി​യോ​ട് ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. ന​വീ​ൻ ബാ​വു​വി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ ദി​വ്യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. പ​ത്തു​വ​ർ​ഷം ത​ട​വു ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് ദി​വ്യ​യ്ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ദി​വ്യ​യു​ടെ ജാ​മ്യാ​പേ​ക്ഷ വാ​ദം കേ​ള്‍​ക്കാ​ന്‍ മാ​റ്റി.

ഹ​ര്‍​ജി​യി​ല്‍ വ്യാ​ഴാ​ഴ്ച കോ​ട​തി വാ​ദം കേ​ള്‍​ക്കും. ത​ല​ശേ​രി പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ക. ഹ​ര്‍​ജി​യി​ല്‍ ക​ക്ഷി ചേ​രാ​ന്‍ ന​വീ​ന്‍ ബാ​ബു​വി​ന്‍റെ കു​ടും​ബം അ​പേ​ക്ഷ ന​ല്‍​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​ടി.​നി​സാ​ർ അ​ഹ​മ്മ​ദ് മു​മ്പാ​കെ ദി​വ്യ​ക്കു വേ​ണ്ടി അ​ഡ്വ.​കെ. വി​ശ്വ​ൻ ജാ​മ്യ​ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്.