പത്രിക പിൻവലിക്കാൻ മറന്നുപോയി; കോൺഗ്രസ് നേതാവ് സ്വതന്ത്ര സ്ഥാനാർഥി
Saturday, November 2, 2024 6:51 PM IST
പാലക്കാട്: പത്രിക പിൻവലിക്കാൻ മറന്നുപോയതിനെ തുടർന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് സ്വതന്ത്രനായി മത്സരിക്കും. കോൺഗ്രസ് പാലക്കാട് ബ്ലോക്ക് സെക്രട്ടറി എസ്.സെൽവനാണ് ഓട്ടോറിക്ഷാ ചിഹ്നത്തിൽ മത്സരിക്കുന്നത്.
നാമനിർദ്ദേശ പത്രിക നൽകിയത് പാർട്ടിയുടെ നിർദ്ദേശ പ്രകാരമാണെന്നും പത്രിക പിൻവലിക്കാൻ മറന്നു പോയതാണെന്നും സെൽവൻ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയത്തിനായി താൻ പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട ഡോ.സരിനാണ് എൽഡിഎഫിനായി മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നത്.