തി​രു​വ​ന​ന്ത​പു​രം: അ​ശ്വി​നി​കു​മാ​ര്‍ വ​ധ​ക്കേ​സി​ലെ 13 പ്ര​തി​ക​ളെ കോ​ട​തി വെ​റു​തേ വി​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍. കേ​സി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടും സ​ര്‍​ക്കാ​രും ഒ​ത്തു​ക​ളി​ച്ചെ​ന്ന് സു​രേ​ന്ദ്ര​ൻ ആ​രോ​പി​ച്ചു.

അ​ശ്വി​നി കു​മാ​റി​ന്‍റെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്കാ​ന്‍ വേ​ണ്ട ഒ​രു ന​ട​പ​ടി​യും സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​ല്ല. പ്ര​തി​ക​ളെ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ പ്ര​വ​ര്‍​ത്തി​ച്ച​ത്. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​ത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണെന്നും സുരേന്ദ്രൻ വിമർശിച്ചു.

ആ​ര്‍​എ​സ്എ​സ് നേ​താ​വാ​യ അ​ശ്വി​നി​കു​മാ​റി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാണ് മൂ​ന്നാം പ്ര​തി ഒ​ഴി​കെ​യു​ള്ള​വ​രെ വെറുതേ വിട്ടത്. മൂ​ന്നാം പ്ര​തി​യാ​യ ചാ​വ​ശേ​രി സ്വ​ദേ​ശി എം.​വി.​മ​ര്‍​ഷൂ​ക്ക് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി.

14 എ​ന്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രാ​യി​രു​ന്നു കേ​സി​ലെ പ്ര​തി​ക​ള്‍. ഇ​തി​ല്‍ മ​ര്‍​ഷൂ​ക്ക് ഒ​ഴി​കെ​യു​ള്ള​വ​രെ കോ​ട​തി വെ​റു​തേ വി​ട്ടു. കേസി​ൽ ഈ ​മാ​സം 14ന് ​ശി​ക്ഷ വി​ധി​ക്കും.