ക​ണ്ണൂ​ർ: ആ​ര്‍​എ​സ്എ​സ് നേ​താ​വാ​യ അ​ശ്വി​നി​കു​മാ​റി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ മൂ​ന്നാം പ്ര​തി ഒ​ഴി​കെ​യു​ള്ളവരെ കോടതി വെ​റു​തേ വി​ട്ടു. ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യു​ടേ​താ​ണ് വി​ധി. കേ​സി​ൽ ഈ ​മാ​സം 14ന് ​ശി​ക്ഷ വി​ധി​ക്കും.

മൂ​ന്നാം പ്ര​തി​യാ​യ ചാ​വ​ശേ​രി സ്വ​ദേ​ശി എം.​വി.​മ​ര്‍​ഷൂ​ക്ക് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി. 14 എ​ന്‍​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രാ​യി​രു​ന്നു കേ​സി​ലെ പ്ര​തി​ക​ള്‍. ഇ​തി​ല്‍ മ​ര്‍​ഷൂ​ക്ക് ഒ​ഴി​കെ​യു​ള്ള​വ​രെ കോ​ട​തി വെ​റു​തേ വി​ട്ടു.

2005 മാ​ർ​ച്ച്‌ പ​ത്തി​ന് പേ​രാ​വൂ​രി​ലേ​ക്കു​ള്ള ബ​സ് യാ​ത്ര​യ്ക്കി​ടെ ഇ​രി​ട്ടി പ​യ​ഞ്ചേ​രി മു​ക്കി​ൽ അ​ശ്വി​നി കു​മാ​റി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് കേ​സ്. കൊ​ല​പാ​ത​ക​ത്തെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​കെ വ്യാ​പ​ക അ​ക്ര​മ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ക്രൈംബ്രാ​ഞ്ചാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി അ​സീ​സി​നെ നാ​റാ​ത്ത് ആ​യു​ധ പ​രി​ശീ​ല​ന കേ​സി​ൽ ശി​ക്ഷി​ച്ചി​രു​ന്നു.