പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ പാ​ല​ക്കാ​ട് സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ കോ​ൺ​ഗ്ര​സി​ൽ ഭി​ന്ന​ത. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള​വ​രെ പ​രി​ഗ​ണി​ക്കാ​ത്ത​തി​ൽ കെ​പി​സി​സി സോ​ഷ്യ​ൽ മീ​ഡി​യ ചെ​യ​ർ​മാ​ൻ പി.​സ​രി​ന്‍ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ്.

ഇ​ന്ന് രാവിലെ 11.45ന് ​മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്ന് സ​രി​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ സ്ഥാ​നാ​ർ​ത്ഥി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു പോ​സ്റ്റ​റും സ​രി​ൻ ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ചി​ട്ടു​മി​ല്ല.

കോ​ൺ​ഗ്ര​സി​ലെ പ​ദ​വി​ക​ള്‍ രാ​ജിവച്ചേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഒ​ന്നു​കി​ല്‍ വി​മ​ത സ്ഥാ​നാ​ര്‍​ഥി​യാ​വു​ക, അ​ല്ലെ​ങ്കി​ല്‍ ഏ​തെ​ങ്കി​ലും മു​ന്ന​ണി​യു​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കാ​നാ​വു​മോ​യെ​ന്നാ​ണ് സ​രി​ന്‍ ക്യാന്പ് ആ​ലോ​ചി​ക്കു​ന്ന​ത്.

ഇ​തി​നി​ടെ സ​രി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ കെപിസിസി നീ​ക്കം തു​ട​ങ്ങി​യി​ട്ടു​ണ്ട്. നി​ല​വി​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​രി​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യാ​ണ്.