കോ​ഴി​ക്കോ​ട്: ഓ​ടു​ന്ന ബ​സി​ൽ നി​ന്ന് റോ​ഡ​രി​കി​ലേ​ക്ക് തെ​റി​ച്ച് വീ​ണ് 59 കാ​ര​ൻ മ​രി​ച്ചു. കോ​ഴി​ക്കോ​ട് മാ​ങ്കാ​വ് പാ​റ​മ്മ​ല്‍ സ്വ​ദേ​ശി കൊ​ച്ചാ​ള​ത്ത് ഗോ​വി​ന്ദ​ന്‍(59) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ നി​ന്നും പ​ന്തീ​രാ​ങ്കാ​വി​ലേ​ക്ക് പോ​കു​ന്ന സി​റ്റി ബ​സി​ല്‍ നി​ന്നാ​ണ് ഗോ​വി​ന്ദ​ൻ തെ​റി​ച്ചു​വീ​ണ​ത്.​ചാ​ല​പ്പു​റം കേ​സ​രി​ക്ക് സ​മീ​പം റോ​ഡി​ലെ വ​ള​വി​ല്‍ ബ​സ് തി​രി​യു​ന്ന​തി​നി​ടെ റോ​ഡ​രി​കി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.

ബ​സി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ ഓ​ട്ടോ​മാ​റ്റി​ക് ഡോ​ര്‍ തു​റ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു. തു​റ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്ന ഡോ​റി​ലൂ​ടെ പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ണ ഗോ​വി​ന്ദ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.