കൊ​ച്ചി: ന​ട​ന്‍ ശ്രീ​നാ​ഥ് ഭാ​സി​യു​ടെ ലൈ​സ​ന്‍​സ് ഒ​രു മാ​സ​ത്തേ​ക്ക് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​ന് ശേ​ഷം വാ​ഹ​നം നി​ർ​ത്താ​തെ പോ​യ സം​ഭ​വ​ത്തി​ലാ​ണ് ന​ട​നെ​തി​രെ എ​റ​ണാ​കു​ളം ആ​ർ​ടി​ഒ ന​ട​പ​ടി​യെ​ടു​ത്ത​ത്.

മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ശ്രീ​നാ​ഥ് ഭാ​സി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ക​ഴി​ഞ്ഞ എ​ട്ടി​ന് കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ട്ടാ​ഞ്ചേ​രി ചു​ള്ളി​ക്ക​ല്‍ സ്വ​ദേ​ശി ഫ​ഹീ​മി​ന് പ​രി​ക്കേ​റ്റി​രു​ന്നു.

ഫ​ഹീ​മി​നെ കാ​ര്‍ ഇ​ടി​ച്ച​ശേ​ഷം നി​ര്‍​ത്താ​തെ പോ​യി എ​ന്ന പ​രാ​തി​യി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മാ​ണ് ആ​ര്‍​ടി​ഒ ന​ട​പ​ടി എ​ടു​ത്ത​ത്. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ശ്രീ​നാ​ഥ് ഭാ​സി​യാ​ണ് വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന​ത് എ​ന്ന് വ്യ​ക്ത​മാ​യ​ത്.