ന്യൂ​ഡ​ല്‍​ഹി: മ​ഹാ​രാ​ഷ്ട്ര, ജാ​ര്‍​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ൽ ഒ​റ്റ​ഘ​ട്ട​മാ​യും ജാ​ര്‍​ഖ​ണ്ഡി​ൽ ര​ണ്ടു ഘ​ട്ട​വു​മാ​യി​ട്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക. ന​വം​ബ​ര്‍ 23 ന് ​വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കും.

മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ന​വം​ബ​ര്‍ 20നാ​ണ് വോ​ട്ടെ​ടു​പ്പ്. ഈ ​മാ​സം 29 മു​ത​ല്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാം. 9.36 കോ​ടി വോ​ട്ട​ർ​മാ​രു​ള്ള​തി​ൽ 20 ല​ക്ഷം പു​തി​യ വോ​ട്ട​ർ​മാ​രു​മു​ണ്ട്. ന​വം​ബ​ര്‍ 26നാ​ണ് മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​വു​ക.

ജാ​ര്‍​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ര​ണ്ടു ഘ​ട്ട​മാ​യി ന​ട​ത്തും. 81 സീ​റ്റു​ക​ളി​ലേ​ക്ക് ന​വം​ബ​ര്‍ 13നും 20​നു​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ക. 2.6 കോ​ടി വോ​ട്ട​ർ​മാ​രി​ൽ 11.84 ല​ക്ഷം പു​തി​യ വോ​ട്ട​ർ​മാ​രു​മാ​ണു​ള്ള​ത്.