തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ. ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണം വ​ലി​യ ന​ഷ്ട​വും ഏ​റെ ദുഃ​ഖ​ക​ര​വു​മാ​ണ്. ദൗ​ർ​ഭാ​ഗ്യ​ക​ര​വു​മാ​യ സം​ഭ​വ​മാ​ണു​ണ്ടാ​യ​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​വീ​ൻ ബാ​ബു സ​ത്യ​സ​ന്ധ​നാ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. റ​വ​ന്യൂ വ​കു​പ്പി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് ഒ​രു പ​രാ​തി​യും ല​ഭ്യ​മ​ല്ല. അ​ത് വ്യ​ക്തി​പ​ര​മാ​യ ത​ന്‍റെ ബോ​ധ്യ​മാ​ണെ​ന്നും കെ. ​രാ​ജ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം, യാ​ത്ര​യ​യ​പ്പ് വേ​ള​യി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ന​ട​ത്തി​യ അ​ഴി​മ​തി​യാ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച കെ. ​രാ​ജ​ൻ പൊ​തു​പ്ര​വ​ർ​ത്ത​ക​ർ ഇ​ട​പെ​ട​ലു​ക​ളി​ൽ പ​ക്വ​ത കാ​ണി​ക്ക​ണ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.