ക​ണ്ണൂ​ർ: എ‍​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.ദി​വ്യ​ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സും യു​വ​മോ​ർ​ച്ച​യും ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം.

ദി​വ്യ രാ​ജി വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​വ​ർ​ത്ത​ക​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പോ​ലീ​സു​മാ​യി ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​തോ​ടെ പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കി.

യു​വ​മോ​ർ​ച്ച​യു​ടെ പ്ര​തി​ഷേ​ധ​മാ​ണ് ആ​ദ്യ​മു​ണ്ടാ​യ​ത്. ബാ​രി​ക്കേഡു​ക​ൾ മ​റി​ക​ട​ന്ന യു​വ​മോ​ർ​ച്ചാ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്​ത് നീ​ക്കി. പി​ന്നാ​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​.

കൂ​ടു​ത​ൽ പ്ര​തി​ഷേ​ധ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ദേ​ശ​ത്ത് വ​ൻ പോ​ലീ​സ് സ​ന്ന​ഹ​ത്തെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.