തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ർ എ​ഡി​എം ന​വീ​ന്‍ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. കൈ​ക്കൂ​ലി വാ​ങ്ങാ​ത്ത ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ​യാ​ണ് നി​ര്‍​ത്തി പൊ​രി​ച്ച​തെ​ന്ന് സു​ധാ​ക​ര​ൻ വി​മ​ർ​ശി​ച്ചു.

ന​വീ​ൻ കൈ​ക്കൂ​ലി വാ​ങ്ങാ​ത്ത ആ​ളാ​ണെ​ന്നാ​ണ് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ പ​റ​യു​ന്ന​ത്. കൈ​ക്കൂ​ലി വാ​ങ്ങി​യ​തി​ന് തെ​ളി​വു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ കേ​സ് കൊ​ടു​ക്ക​ണ​മാ​യി​രു​ന്നു. അ​തി​ന് പ​ക​രം മാ​ധ്യ​മ​ങ്ങ​ളു​ടെ അ​ട​ക്കം സാ​ന്നി​ധ്യ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ അ​പ​മാ​നി​ച്ചു.

ക്ഷ​ണി​ക്കാ​ത്ത ച​ട​ങ്ങി​ന് ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ എ​ന്തി​ന് പോ​യി. അ​വ​രു​ടെ ല​ക്ഷ്യം എ​ന്താ​ണെ​ന്ന് അ​റി​യി​ല്ല.

ആ​ത്മ​ഹ​ത്യാ​പ്ര​ര​ണാ​ക്കു​റ്റം ചു​മ​ത്തി അ​വ​ര്‍​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണം. പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ വ​സ്തു​ത​ക​ള്‍ പു​റ​ത്തു​വ​ര​ട്ടെ​യെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.