കൊ​ച്ചി: ബൈ​ക്ക് യാ​ത്രി​ക​നെ ഇ​ടി​ച്ചി​ട്ട​ശേ​ഷം കാ​ർ നി​ർ​ത്താ​തെ പോ​യ സം​ഭ​വ​ത്തി​ൽ ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി​യെ അ​റ​സ്റ്റ് ചെ​യ്ത് വി​ട്ട​യ​ച്ചു. കൊ​ച്ചി സെ​ൻ​ട്ര​ൽ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ മാ​സം എ​ട്ടി​നാ​യി​രു​ന്നു സം​ഭ​വം. മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫ​ഹീ​മി​നെ​യാ​ണ് വാ​ഹ​ന​മി​ടി​പ്പി​ച്ച​ത്. ഈ ​സ​മ​യം ന​ട​നൊ​പ്പം കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

നേ​ര​ത്തേ കു​ണ്ട​ന്നൂ​രി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലി​ലെ ല​ഹ​രി​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്തെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് ശ്രീ​നാ​ഥ് ഭാ​സി​യെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു.