മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ കോ​ൺ​ഗ്ര​സി​ന് തി​രി​ച്ച​ടി. ഇ​ഗ​ട്ട്പു​രി മ​ണ്ഡ​ല​ത്തി​ലെ എം​എ​ൽ​എ ഹീ​രാ​മാ​ൻ ഖോ​സ്ക​ർ അ​ജി​ത്ത് പ​വാ​ർ പ​ക്ഷ​ത്തി​ന്‍റെ എ​ൻ​സി​പി​യി​ൽ ചേ​ർ​ന്നു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് ഹീ​രാ​മാ​ൻ ഖോ​സ്ക​ർ എ​ൻ​സി​പി​യി​ൽ ചേ​ർ​ന്ന​ത്. പാ​ർ​ട്ടി അ​ധ്യ​ക്ഷ​നും മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ജി​ത്ത് പ​വാ​റി​ന്‍റെ​യും പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സു​നി​ൽ ത​ത്ക​റെ​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഹീ​രാ​മാ​ൻ ഖോ​സ്ക​ർ എ​ൻ​സി​പി​യി​ൽ ചേ​ർ​ന്ന​ത്.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ക്ക​ൽ എ​ത്തി നി​ൽ​ക്കു​ന്ന മ​ഹാ​രാ​ഷ്ട്ര​യി​ൽ ഹീ​രാ​മാ​ൻ ഖോ​സ്ക​റി​നെ പോ​ലെ​യൊ​രാ​ൾ എ​ത്തു​ന്ന​ത് പാ​ർ​ട്ടി​യെ ശ​ക്തി പ​ക​രു​മെ​ന്ന് എ​ൻ​സി​പി നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു. നാ​സി​ക് മേ​ഖ​ല​യി​ൽ സ്വാ​ധീ​ന​മു​ള്ള നേ​താ​വാ​ണ് ഖോ​സ്ക​റെ​ന്നും അ​ദ്ദേ​ഹം എ​ത്തി​യ​തോ​ട് കൂ​ടി ആ ​മേ​ഖ​ല​യി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​ൻ പാ​ർ​ട്ടി​ക്ക് സാ​ധി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ പ്ര​തി​ക​രി​ച്ചു.