മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗ​ഡ്ചി​റോ​ളി​യി​ൽ മാ​വോ​യി​സ്റ്റ് ദ​മ്പ​തി​ക​ൾ സു​ര​ക്ഷാ​സേ​ന​യ്ക്ക് മു​ൻ​പാ​കെ കീ​ഴ​ട​ങ്ങി. ഭ​മ്ര​ഗ​ഡ് ലോ​ക്ക​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ സ്ക്വാ​ഡി​ന്‍റെ (എ​ൽ​ഒ​എ​സ്) ക​മാ​ൻ​ഡ​ർ വ​രു​ൺ രാ​ജ മു​ച​കി (27), പാ​ർ​ട്ടി അം​ഗം റോ​ഷ​നി വി​ജ​യ വാ​ച്ചാ​മി (24) എ​ന്നി​വ​രാ​ണ് കീ​ഴ​ട​ങ്ങി​യ​തെ​ന്ന് ഗ​ഡ്ചി​റോ​ളി പോ​ലീ​സ് സൂ​പ്ര​ണ്ട് നീ​ലോ​ത്പാ​ൽ പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര സ​ർ​ക്കാ​ർ ഇ​വ​രു​ടെ ത​ല​യ്ക്ക് 10 ല​ക്ഷം രൂ​പ വി​ല​യി​ട്ടി​രു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ കീ​ഴ​ട​ങ്ങി​യ മാ​വോ​യി​സ്റ്റു​ക​ളു​ടെ ആ​കെ എ​ണ്ണം 674 ആ​യി ഉ​യ​ർ​ന്നു.

2015ലാ​ണ് ച​ത്തീ​സ്ഗ​ഡി​ലെ കൊ​ന്ത പ്ര​ദേ​ശ​ത്ത് നി​ന്നും മു​ച​കി മാ​വോ​യി​സ്റ്റ് സം​ഘ​ട​ന​യി​ൽ അം​ഗ​മാ​യ​ത്. 2020 മു​ത​ൽ 2022 വ​രെ, ഇ​യാ​ൾ മാ​വോ​യി​സ്റ്റ് ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​റാ​യി​രു​ന്നു. തു​ട​ർ​ന്ന് ദ​ലം ക​മാ​ൻ​ഡ​റാ​യി.10 ഏ​റ്റു​മു​ട്ട​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ ഉ​ൾ​പ്പ​ടെ 15 കു​റ്റ​കൃ​ത്യ​ങ്ങ​ൾ ഇ​യാ​ളു​ടെ പേ​രി​ലു​ണ്ട്. റോ​ഷ​നി വാ​ച്ചാ​മി 2015 ലാ​ണ് പാ​ർ​ട്ടി അം​ഗ​മാ​യ​ത്. 23 കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് റോ​ഷ​നി.