പാ​രീ​സ്: യു​വേ​ഫ നേ​ഷ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ ബെ​ൽ​ജി​യ​ത്തി​നെ വീ​ഴ്ത്തി ഫ്രാ​ൻ​സ്. ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഫ്രാ​ൻ​സി​ന്‍റെ ജ​യം.

കോ​ലോ മു​വാ​നി​യാ​ണ് ഫ്രാ​ൻ​സി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ 35-ാം മി​നി​റ്റി​ലും 62-ാം മി​നി​റ്റി​ലു​മാ​ണ് താ​രം ഗോ​ൾ നേ​ടി​യ​ത്.

ലൂ​യി​സ് ഒ​പെ​ൻ​ഡ​യാ​ണ് ബെ​ൽ​ജി​യ​ത്തി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. ആ​ദ്യ പ​കു​തി​യു​ടെ ഇ​ഞ്ചു​റി സ​മ​യ​ത്താ​ണ് താ​രം ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ ഫ്രാ​ൻ​സി​ന് ഒ​ൻ​പ​ത് പോ​യി​ന്‍റാ​യി. ലീ​ഗ് എ​യി​ലെ ഗ്രൂ​പ്പ് ര​ണ്ടി​ൽ നി​ല​വി​ൽ ര​ണ്ടാ​മ​താ​ണ് ഫ്രാ​ൻ​സ്. 10 പോ​യി​ന്‍റു​ള്ള ഇ​റ്റ​ലി​യാ​ണ് ഒ​ന്നാ​മ​ത്.