ക​ണ്ണൂ​ർ: എ​ഡി​എ​മ്മി​ന്‍റെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് ക​ണ്ണൂ​ർ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​ദി​വ്യ. എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ലാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പി.​പി.​ദി​വ്യ​യു​ടെ ആ​രോ​പ​ണം ഉ​ന്ന​യി​ക്ക​ൽ.

ക്ഷ​ണി​ക്കാ​ത്ത യോ​ഗ​ത്തി​നെ​ത്തി​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ചെ​ങ്ങ​ളാ​യി​യി​ൽ പെ​ട്രോ​ൾ പ​മ്പി​ന് അ​നു​മ​തി ന​ൽ​കു​ന്ന​ത് മാ​സ​ങ്ങ​ളോ​ളം വൈ​കി​പ്പി​ച്ച എ​ഡി​എ​മ്മി​ന്‍റെ ന​ട​പ​ടി​യി​ലാ​ണ് വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. സ്ഥ​ലം മാ​റ്റം വ​ന്ന​തി​ന് ശേ​ഷം ര​ണ്ട് ദി​വ​സം മു​ൻ​പ് അ​നു​മ​തി ന​ൽ​കി​യെ​ന്നും അ​ത് എ​ങ്ങ​നെ​യെ​ന്ന് ത​നി​ക്ക​റി​യാ​മെ​ന്നും ദി​വ്യ പ​റ​ഞ്ഞു.

പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച ദി​വ്യ ഉ​പ​ഹാ​രം ന​ൽ​കു​മ്പോ​ൾ നി​ൽ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് വേ​ദി വി​ട്ടു. പെ​ട്രോ​ള്‍ പ​മ്പി​ന് എ​ന്‍​ഒ​സി​ ന​ല്‍​കാ​ന്‍ എ​ഡി​എം വ​ഴി​വി​ട്ട​നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യെ​ന്നാ​ണ് പി.​പി.​ദി​വ്യ ആ​രോ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ളെ​ല്ലാം ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും ആ​വ​ശ്യ​മു​ള്ള​പ്പോ​ള്‍ പു​റ​ത്തു​വി​ടു​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.