തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. ആ​റ് ജി​ല്ല​ക​ളി​ൽ ഇ​ന്ന്
യെ​ല്ലോ അ​ല​ർ​ട്ട് ആ​ണ്. ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം,കോ​ഴി​ക്കോ​ട്, വ​യ​നാ​ട്,ക​ണ്ണൂ​ർ എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്.

മ​ധ്യ അ​റ​ബി​ക​ട​ലി​ൽ തീ​വ്ര ന്യൂ​ന​മ​ർ​ദ്ദം സ്ഥി​തി ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ൽ നി​ന്നു​ള്ള ന്യൂ​ന​മ​ർ​ദ​പാ​ത്തി തെ​ക്ക​ൻ കേ​ര​ള​ത്തി​ന് കു​റു​കെ​യാ​യി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. മ​ധ്യ തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ മ​റ്റൊ​രു ന്യൂ​ന​മ​ർ​ദ്ദ​വും രൂ​പ​പ്പെ​ട്ടേ​ക്കും. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ മ​ഴ ക​ന​ക്കാ​നാ​ണ് സാ​ധ്യ​ത.

മ​ഴ ശ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്ക് ഉ​ണ്ട്. ഉ​യ​ർ​ന്ന തി​ര​മാ​ല​ക​ൾ​ക്കും, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​ത്തി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്.